naga

മട്ടാഞ്ചേരി: കൊച്ചി പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ അഷ്ടനാഗക്കളവും സർപ്പം പാട്ടും ഇന്ന് നടക്കും. മട്ടാഞ്ചേരി കൊട്ടാരവളപ്പിലെ കൊച്ചി രാജകുടുംബ ആരാധ്യദേവതാ ക്ഷേത്രത്തിലെ നാഗത്തറയിലാണ് ചടങ്ങുകൾ . ആമേട മംഗലത്തുമന വിഷ്ണു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ദേശ ദോഷ നിവാരണവുമായി സർപ്പബലി നടന്നു . അഷ്ടനാഗക്കളത്തോടനുബന്ധിച്ച് ഇന്ന് 10ന് നാഗത്തറയിൽ ഭസ്മക്കളവും പാട്ടും നടക്കും . വൈകിട്ട് ഏഴിന് കൂട്ടക്കളവും സർപ്പം പാട്ടും. ആമേട മുകുന്ദൻ കാർമ്മികത്വം വഹിക്കും. ക്ഷേത്ര ചടങ്ങുകൾക്ക് ആർ. എസ്.ശ്രീകുമാർ, ടി.ജയചന്ദ്ര മേനോൻ, കവിത, ജി.എസ്. അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നല്കും.