
കൊച്ചി: ശബരിമലയിൽ ഒരു കുഴപ്പവുമില്ലെന്നും രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളാണെന്നും മുഖ്യമന്ത്രി പറയുന്നത് വസ്തുതകൾ മറച്ചുവയ്ക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെള്ളവും ഭക്ഷണവുമില്ലാതെ 10 മുതൽ 20 വരെ മണിക്കൂർ കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും വരിനിന്നു. ആവശ്യത്തിന് കെ.എസ്.ആർ.ടി.സി ബസുകൾ ഇല്ലായിരുന്നു. അത് പറയുന്നതിൽ എന്ത് രാഷ്ട്രീയമാണുള്ളത്? ആവശ്യത്തിന് പൊലീസുകാരില്ലെന്നും ഉള്ളവർ പരിചയസമ്പന്നരല്ലെന്നും പറഞ്ഞത് ദേവസ്വം ബോർഡ് പ്രസിഡന്റാണ്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ശബരിമല സന്ദർശിച്ച യു.ഡി.എഫ് സംഘം നൽകിയ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കണം.