പറവൂർ: റോട്ടറി ക്ലബ് ഒഫ് ക്വാലാലംപൂരിന്റെ സഹകരണത്തോടെ റോട്ടറി ക്ലബ് കൊടുങ്ങല്ലൂർ, കൊച്ചിൻ ബീച്ച് സൈഡ്, ടെക്നോപോളിസ്, അപ്‌ടൗൺ, കൊച്ചിൻ മഹാനഗർ എന്നീ ക്ലബ്ബുകൾ ചേർന്ന് പറവൂർ ഡോൺബോസ്കോ ആശുപത്രിക്ക് നാല് ഡയാലിസിസ് മെഷീനുകൾ നൽകി. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഡോ. സി.എം. രാധാകൃഷ്‌ണൻ, ആർ. ജയശങ്കർ എന്നിവരും പദ്ധതിക്ക് സംഭാവന ചെയ്‌തു. ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ നായർ, ആശുപത്രി ഡയറക്ടർ ഫാ. ക്ലോഡിൻ ബിവേര, ഡോ. പി.കെ. കുഞ്ചെറിയ, ഫാ. ബാബു മുട്ടിക്കൽ, സിജോ ജോസ്, സാജു മാമ്പിള്ളി, രഞ്ജി തോമസ്, ജയകൃഷ്‌ണൻ നായർ, ടി. രാജൻ, ഡിനിൽ കെ. തമ്പി, ആർ.ജെ. പ്രഹർഷ് എന്നിവർ സംസാരിച്ചു. ഡോ. സി.എം. രാധാകൃഷ്ണ‌ൻ, ആർ. ജയശങ്കർ എന്നിവരെ ആദരിച്ചു.