
കൊച്ചി: 7-ാമത് അമൃത ഹാർട്ട് കോൺക്ലേവിന്റെ ഭാഗമായി അമൃത ആശുപത്രിയിൽ അയോർട്ടിക് സർജറിയെക്കുറിച്ച് കാർഡിയാക് ആൻഡ് തൊറാസിക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ദ്വിദിന ശില്പശാല നടത്തി. ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള 200 ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധർ പങ്കെടുത്തു. യു.എസിലെ ബെയ്‌ലർ കോളേജ് ഒഫ് മെഡിസിനിലെ കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ.ജോസഫ്.എസ്. കൊസല്ലി നേതൃത്വം നൽകി.
മേധാവി ഡോ.പ്രവീൺ വർമ, ഡോ. പ്രവീൺ കുമാർ നീമ, ഡോ. കിരൺ ഗോപാൽ, ഡോ.രാജേഷ് ജോസ്, ഡോ. റോഹിക് മിക്ക തുടങ്ങിയവർ നേതൃത്വം നല്കി.