പെരുമ്പാവൂർ: പൂട്ടിക്കിടക്കുന്ന റയോൺസ് കോമ്പൗണ്ടിൽ വവ്വാലുകൾ പെരുകുന്ന സാഹചര്യത്തിൽ ഫോറസ്റ്റ് - നഗരസഭ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതുസംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കോടനാട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഇബ്‌നുഷാ, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ വിമൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പരിസരവാസികളായ എം.ബി. ഹംസ, സി.കെ. റഫീഖ് എന്നിവർ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിശദീകരിച്ചു. വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.