
തൃപ്പൂണിത്തുറ: കൊച്ചി മെട്രോ സി.ബി.എസ്.സി ജില്ലാതല അത്‌ലറ്റിക്മീറ്റ് ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടന്നു. എസ്.എൻ ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ഇ.എൻ. മണിയപ്പൻ ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോ സഹോദയ സെക്രട്ടറിയും നൈപുണ്യ പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ബോബി ജോസഫ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ വി.പി.പ്രതീത, എസ്.എൻ ഇൻസ്റ്റിറ്റ്യൂഷൻ അക്കാഡമിക് കോ ഓർഡിനേറ്റർ സുരേഷ് എം. വേലായുധൻ, വൈസ് പ്രിൻസിപ്പൽ പി.എൻ.സീന എന്നിവർ സംസാരിച്ചു. 25 സ്കൂളുകളിൽ നിന്ന് അഞ്ഞൂറോളം വിദ്യാർത്ഥികൾ കായിക മത്സരങ്ങളിൽ പങ്കെടുത്തു.