മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബർ നവീകരണ സ്തംഭനാവസ്ഥയിൽ പ്രതിഷേധിച്ച് ഹാർബർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന എ.ടി.എം ഓഫീസ് ഉപരോധത്തിനിടെ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്താൻ തൊഴിലാളിയുടെ ശ്രമം. ഇയാളെ കൂടെയുള്ളവർ തടഞ്ഞതിനാൽ ദുരന്തം ഒഴിവായി. ഹാർബർ നവീകരണ പ്രവർത്തനങ്ങൾ സ്തംഭിച്ചിട്ട് ഒന്നര വർഷമായി. ഇതുമൂലം തൊഴിലാളികളും കച്ചവടക്കാരും ഏറെ പ്രതിസന്ധിയിലാണ്. ഇതിൽ മനം നൊന്താണ് തൊഴിലാളിയായി മനാഫ് സ്വയം പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.