കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പാരാമെഡിക്കൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ടി.ജെ. വിനോദ് എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. എം.എൽ.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുരേഷ് കുമാർ അദ്ധ്യക്ഷനായി. കേരള പാരാമെഡിക്കൽ കോ ഓർഡിനേഷൻ കമ്മിറ്റി അംഗം ആന്റണി എലിജിയസ്, എം.എൽ.ഒ.എ ജില്ലാ സെക്രട്ടറി ജോമി പോളി, കെ.പി.എം.ടി.എ ജില്ലാ സെക്രട്ടറി രാജി അഭിലാഷ്, കെ.പി.എൽ.ഒ.എഫ് ജില്ലാ പ്രസിഡന്റ് സമ്പത്ത് ബാസ്റ്റ്യൻ, കെ.പി.എം.ടി.എ ജില്ലാ പ്രസിഡന്റ് ചിന്നമ്മ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.