തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തൃക്കേട്ട പുറപ്പാട് ദിവസം ഭഗവാന് കാണിക്കയായി ഭക്തർ രാത്രി 8 മുതൽ 12 വരെ 12,13,520 രൂപ സമർപ്പിച്ചു. 36.100 ഗ്രാം സ്വർണവും 14.800 ഗ്രാം വെള്ളിയും 11 വിദേശ കറൻസിയും 167 വിദേശ നാണ്യവും 2000 രൂപയുടെ നോട്ടും സമർപ്പിച്ചതായി അധികൃതർ അറിയിച്ചു.