
മൂവാറ്റുപുഴ: കാവക്കാട് പിച്ചാപ്പിള്ളിൽ പി.എം. പൈലി (93, പൈലിസാർ) നിര്യാതനായി. പോത്താനിക്കാട് സെന്റ് മേരീസ് സ്കൂൾ ഹൈസ്കൂൾ മുൻ അദ്ധ്യാപകനും പൊതുപ്രവർത്തകനുമായിരുന്നു. ഭാര്യ: ത്രേസ്യാക്കുട്ടി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കാവക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സണ്ണി (മാത്യു), പരേതനായ ജോൺസൺ, ജെസി, ഷാജി (ജോസ്), ജോമോൻ (ജോർജ്), ടോമി. മരുമക്കൾ: വിൽസൺ, ഡാലി, മോളി, ബെറ്റി, ഷിന്റ.