കൊച്ചി: കുസാറ്റ് ഇലക്ട്രോണിക്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഓഷ്യൻ ടെക്‌നോളജി അന്താരാഷ്ട്ര സിമ്പോസിയം ആരംഭിച്ചു. ഡയറക്ടറേറ്റ് ഒഫ് മാനേജ്‌മെന്റ് സർവീസസ് (ഡി.എം.എസ്) ഡയറക്ടർ ഡോ.മനു കോറുള്ള ഉദ്ഘാടനം ചെയ്തു. കുസാറ്റ് വി.സി ഡോ.പി.ജി. ശങ്കരൻ അദ്ധ്യക്ഷനായി.

അണ്ടർവാട്ടർ അക്വാസ്റ്റിക് ഫീച്ചർ റെപ്രസന്റേഷനുകളിലെ ജ്യാമിതീയ ആശയങ്ങൾ എന്ന വിഷയത്തിൽ യു.എസ്.എ.യിലെ അയോവ സർവകലാശാലയിലെ പ്രൊഫ.ഡോ. അനന്യ സെൻ ഗുപ്ത പ്രഭാഷണം നടത്തി. ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോ.ദീപ്തി ദാസ് കൃഷ്ണ, അദ്ധ്യാപകരായ പ്രൊഫ. എം.എച്ച്. സുപ്രിയ, അരുൺ എ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.