
ആലുവ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ മുതിർന്ന വൈദികൻ തോട്ടുമുഖം ഓലിക്കൽ വീട്ടിൽ ഫാ. ജെ. പൗലോസ് (91) നിര്യാതയായി. സംസ്‌കാരം പിന്നീട്. ആരക്കുന്നം സെന്റ് ജോർജ് എച്ച്.എസ്.എസിൽ 30 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തോട്ടുമുഖം ക്രസന്റ് പബ്ലിക് സ്‌കൂളിലെ ആദ്യ പ്രിൻസിപ്പലാണ്.
ഭാര്യ: പരേതയായ അമ്മിണി പുതുപ്പള്ളി കുട്ടൻചിറയിൽ കുടുംബാംഗം.
മക്കൾ: റെജിപോൾ, റിനി സതീഷ്, റീജ സുനിൽ, രഞ്ജിറ്റ് ജേക്കബ് പോൾ. മരുമക്കൾ: ബിന്ദു റെജി (അദ്ധ്യാപിക), സതീഷ് (റിട്ട. ഫാക്ട്), സുനിൽ തോമസ്, രൂപാ രഞ്ജിറ്റ് (അദ്ധ്യാപിക).