ചോറ്റാനിക്കര: ആം ഫിനോൾ എഫ്.സി.ഐ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കാനം രാജേന്ദ്രൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ ഷേർളി മാണി അദ്ധ്യക്ഷത വഹിച്ചു, എൽദോ പ്രസാദ്, ആംഫിനോൾ എക്സിക്യുട്ടീവ് യൂണിയൻ വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ. റീസ് പുത്തൻവീട്, സി.പി.ഐ മുളന്തുരുത്തി ലോക്കൽ സെക്രട്ടറി ജോർജ്, തിരുവാണിയൂർ ലോക്കൽ സെക്രട്ടറി ലീലാമ്മ രാജൻ, എംപ്ലോയീസ് സൊസൈറ്റി പ്രസിഡന്റ് സുജേഷ് സുരേഷ് ബാബു എന്നിവർ സംസാരിച്ചു.