ഫോർട്ടുകൊച്ചി: നിയന്ത്രണംവിട്ട റോ റോ വെസൽ ഫോർട്ടുകൊച്ചിയിലെ പഴയ ജങ്കാർ ജെട്ടിയിൽ ഇടിച്ചു. റോ റോയ്ക്ക് തകരാറുകൾ സംഭവിക്കാത്തതിനാൽ സർവീസ് തുടർന്നു. സംഭവം റോ റോ യാത്രക്കാരെ അൽപ്പനേരത്തേക്ക് പരിഭ്രാന്തരാക്കിയെങ്കിലും ആളപായമുണ്ടായില്ല.