കളമശേരി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് 2024 ഓൺലൈൻ അപേക്ഷ സേവന കേന്ദ്രം എച്ച് എം ടി കവലയിൽ പ്രവർത്തനം ആരംഭിച്ചു .കളമശേരി ഗവ. പോളിടെക്നിക്കിന് എതിർവശത്തെ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക .സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം സഫർ കയാൽ ഉത്ഘാടനം ചെയ്തു .കളമശേരി നഗരസഭാ കൗൺസിലർ സലിം പുതുവന അദ്ധ്യക്ഷത വഹി​ച്ചു.