കൊച്ചി: സത്യസായിബാബ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി
ശ്രീസത്യസായി സേവാസംഘം എറണാകുളം ജില്ല സംഘടിപ്പിക്കുന്ന സത്യസായി തപോവന സച്ചരിത സപ്താഹയജ്ഞം ആലുവ സത്യസായി സെന്ററിൽ നടത്തും.
17ന് വൈകിട്ട് നാലിന് സേവാസംഘം സൗത്ത് മേഖലാ പ്രസിഡന്റ് പ്രൊഫ. ഇ. മുകുന്ദൻ ഭദ്രദീപം തെളിക്കും. സമാരംഭസഭ സംസ്ഥാന പ്രസിഡന്റ് മനാജ് മാധവൻ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി..ബി. സുരേഷ്‌കുമാർ മുഖ്യാതിഥിയാകുമെന്ന് ജില്ലാ പ്രസിഡന്റ് ടി.എൻ. വിശ്വനാഥൻ അറിയിച്ചു.

ബാബയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള യജ്ഞത്തിന്റെ ആചാര്യൻ പി. ഗോപാലകൃഷ്ണനാണ്. വിവിധ ദിവസങ്ങളിൽ എൻ. സോമശേഖരൻ, എ.എം പ്രഭാകരൻ നായർ, കെ.പി. രാമചന്ദ്രൻ, സി.വി. സുബ്രഹ്മണി, ഡോ. എം.വി. നടേശൻ, ഡോ. ജഗത് ലാൽ, ബാലരാമചന്ദ്രൻ, തുടങ്ങിയവർ പ്രഭാഷണം നടത്തും.

യജ്ഞത്തിന്റെ ഭാഗമായി 22ന് വൈകിട്ട് മൂന്നിന് ശിഖിവാഹനൻ നായർ നേതൃത്വം നൽകുന്ന സർവൈശ്വര്യപൂജ. 24ന് ഉച്ചയ്ക്ക് യജ്ഞം സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.