കൊച്ചി: ലഹരിക്കെതിരെ ബോധവത്കരണവുമായി കൊച്ചി കാർണിവലിന്റെ ഭാഗമായി സിറ്റിസൺ ഫോർ ഫോർട്ടുകൊച്ചിയുടെ ആഭിമുഖ്യത്തിൽ 31ന് കൊച്ചി കൂട്ടയോട്ടം സംഘടിപ്പിക്കും.
വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരംപേർ കൂട്ടയോട്ടത്തിൽ പങ്കെടുക്കും. 13.5, 5 കിലോമീറ്ററുകൾ വീതമാണ് കൂട്ടയോട്ടം. മേയർ അഡ്വ.എം. അനിൽകുമാർ, കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ, കെ.ജെ. മാക്സി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ആദ്യത്തെ 10 വിജയികൾക്ക് സമ്മാനങ്ങൾ നൽകുമെന്ന് സിറ്റിസൺ ഫോർ ഫോർട്ടുകൊച്ചിൻ വൈസ് പ്രസിഡന്റ് ശ്രീറാം ചന്ദ്രൻ, ജനറൽ സെക്രട്ടറി ജെയ്ൺ, ജനറൽ കൺവീനർ ഭരത് എൻ. ഖോന എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.