കൊച്ചി: മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്.) ജില്ലാ കമ്മിറ്റി ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം നിർവഹിച്ചു. എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് കെ.എം. ലിയാകത്ത് അലിഖാൻ അദ്ധ്യക്ഷത വഹിച്ചു. രണ്ടുദിവസത്തെ ക്യാമ്പിൽ പ്രമുഖർ ക്ലാസുകൾ നയിച്ചു. എറണാകുളം ജില്ലയിലെ എം.ഇ.എസ് നേതാക്കന്മാരും സ്ഥാപന മേധാവികളും യുവജനവിഭാഗ നേതാക്കളും പങ്കെടുത്തു.