kong
കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൻ്റെ പാനായിക്കുളം ശാഖയിൽ ആരംഭിച്ച ബയോ മെഡിക്കൽ ലാബ് ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് പി എം മനാഫ് ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ പാനായിക്കുളം ശാഖയിൽ ബയോ മെഡിക്കൽ ലാബ് ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ജി. ഹരി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ. അബൂബക്കർ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എ. വിൻസന്റ്, പഞ്ചായത്തംഗം തസ് ലിം സിറാജുദീൻ, നീറിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് എം. കെ. ബാബു, ഫാർമേഴ്സ് ബാങ്ക് വൈസ് പ്രസിഡന്റ് വി.എ. ഷംസുദീൻ, എം.ഡി ഇൻ ചാർജ് കെ.ആർ. മഞ്ജു എന്നിവർ സംസാരിച്ചു.