അങ്കമാലി: പഠന, ഗവേഷണ മേഖലകളിലെ സഹകരണത്തിന് ഫിസാറ്റ് എൻജിനിയറിംഗ് കോളേജും അൽ സുൽത്താൻ അബ്ദുള്ള പഗാങ് മലേഷ്യൻ യൂണിവേഴ്സിറ്റിയുമായി ധാരണപത്രം ഒപ്പുവച്ചു. ഫിസാറ്റ് എൻജിനിയറിംഗ് കോളേജിനുവേണ്ടി ചെയർമാൻ പി.ആർ. ഷിമിത്തും മലേഷ്യൻ യൂണിവേഴ്സിറ്റിക്കുവേണ്ടി വൈസ് ചാൻസലർ ഡോ. യുസേരി ബിൻ സൈനുദിനുമാണ് ധാരണപത്രം ഒപ്പിട്ടത്. സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് മലേഷ്യയിൽ തുടർപഠനം നടത്തുന്നതിനും ഗവേഷണ മേഖലകളിൽ കൂടുതൽ സഹകരണത്തിനും ഇതിലൂടെ വഴിതെളിയും. ചടങ്ങിൽ അൽ സുൽത്താൻ അബ്ദുള്ള പഗാങ് മലേഷ്യൻ യൂണിവേഴ്സിറ്റി ഡീൻ ഡോ. എച്ച്.ജെ ഫഡ്‌സിൽ മാറ്റ് യഹയ, ഡോ. അബ്ദുൽ റഹിം അബ്ദുൽ റഹ്മാൻ, സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. ജിജി ആന്റണി, ഡോ.പി.ഇ. കവിത, പി.കെ. പോളി തുടങ്ങിയവർ പങ്കെടുത്തു.