ആലുവ: വേൾഡ് കരാട്ടെ കോൺഫെഡറേഷൻ 21 മുതൽ 25വരെ കസാക്കിസ്ഥാനിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ഏഷ്യൻ കരാട്ടെ ടൂർണമെന്റിന് യോഗ്യത നേടിയ ഏക മലയാളി ആലുവ പട്ടേരിപ്പുറം അറവച്ചപ്പറമ്പിൽ എ.എസ്. സൂരജ് കുമാറിന് ആലുവ പൗരാവലി യാത്രഅയപ്പ് നൽകി.

യാത്രഅയപ്പ് സമ്മേളനം ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ജോസ് മാവേലി അദ്ധ്യക്ഷത വഹിച്ചു. ഡോ. സി.എം. ഹൈദ്രാലി, സേവ്യർ പുൽപ്പാട്ട്, എ.പി. ഉദയകുമാർ, കെ. ജയപ്രകാശ്, ജോബി തോമസ്, എ.എസ്. എസ്. കുമാർ, എ.എസ്. രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.

സംസ്ഥാനത്തെ മുതിർന്ന കരാട്ടെ പരിശീലകൻ സുരേന്ദ്രകുമാറിന്റെ മകനാണ് എ.എസ്. സൂരജ്കുമാർ. 18 വയസിനും 50 കിലോയ്ക്കും മുകളിലുള്ള വിഭാഗത്തിലാണ് ഇരുപത്താറുകാരനായ സൂരജ് മത്സരിക്കുന്നത്.