excise
എക്സൈസി​ന് പണിയോട് പണി​

24 മണിക്കൂർ കൺട്രോൾ റൂം തുറന്നു

കോലഞ്ചേരി: ക്രിസ്മസ്, പുതുവത്സരാഘോഷം എത്തുമ്പോൾ പിടിപ്പതുപണിയാണ് എക്‌സൈസിനെ കാത്തിരിക്കുന്നത്.

ഡിസംബർ കഴിഞ്ഞാലേ എക്‌സൈസ് ഉദ്യോഗസ്ഥർക്കിനി നടുനിവർത്താനാവൂ.

ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിയ്ക്കുന്ന കൺട്രോൾ റൂം തുറന്നു. ഒരു എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലും താലൂക്ക് തലത്തിലും, എക്‌സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ചും കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ സ്പിരി​റ്റും വ്യാജമദ്യവും കൂടുതലായെത്താൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പരിശോധന കർശനം

2024 ജനുവരി രണ്ടുവരെയുള്ള പ്രത്യേക പരിശോധന എക്‌സൈസ് ആരംഭിച്ചു. അത്യാധുനിക വാഹനങ്ങൾ, ആഡംബരക്കാറുകൾ, വോൾവോ ബസുകൾ, പാഴ്‌സൽ ലോറികൾ, ശീതീകരിച്ച വാഹനങ്ങൾ, മീൻ, പച്ചക്കറി, മുട്ട, വാഴക്കുല, ചെടികൾ, സിമന്റ് എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളിലും സ്പിരി​റ്റു കടത്തിനു സാദ്ധ്യതയുണ്ടെന്നാണ് എക്‌സൈസ് കണ്ടെത്തൽ. പാഴ്‌സൽ വാഹനങ്ങളിലും ചരക്കുയാത്രാ തീവണ്ടികളിലും സാധനങ്ങളെന്ന വ്യാജേന മദ്യവും മയക്കുമരുന്നും കടത്താനുള്ള ശ്രമവും എക്‌സൈസ് മുൻകൂട്ടി കണ്ടിട്ടുണ്ട്. മാഹി, ഗോവ എന്നിവിടങ്ങളിൽ നിന്നു സ്പിരി​റ്റും വിദേശമദ്യവും മത്സ്യബന്ധന ബോട്ടുകളിലും നാടൻവള്ളങ്ങളിലും തീരപ്രദേശങ്ങളിലും എത്തിയേക്കും.

കൺട്രോൾ റൂമുകളി​ൽ വി​വരം നൽകാം

എക്‌സൈസ് ഡെപ്യൂട്ടി കമ്മി​ഷണർ, എറണാകുളം 04842390657, 9447178059 അസി. എക്‌സൈസ് കമ്മി​ഷണർ (എൻഫോഴ്‌സ്‌മെന്റ്), എറണാകുളം 04842397480, 9496002867, ജില്ലാ കൺട്രോൾ റൂം 04842390657 9447178059, എക്‌സൈസ് സർക്കിൾ ഓഫീസ് എറണാകുളം 04842393121 9400069552, ആലുവ 04842623655 9400069560, കൊച്ചി 04842235120 9400069554, കുന്നത്തുനാട് 04842591203 9400069559, കോതമംഗലം 04852824419 9400069562 ,മൂവാ​റ്റുപുഴ 04852832623 9400069564, നോർത്ത് പറവൂർ 04842443187 9400069557, എക്‌സൈസ് റേഞ്ച് ഓഫീസ് എറണാകുളം 04842392283 9400069565 ,തൃപ്പൂണിത്തുറ 04842785060 9400069566, മട്ടാഞ്ചേരി 04842221998 9400069567, ഞാറയ്ക്കൽ 04842499297 9400069568, നോർത്ത് പറവൂർ 04842441280 9400069569, വരാപ്പുഴ 04842511045 9400069570 ,ആലുവ 04842621089 9400069571, അങ്കമാലി 04842458484 9400069572, കാലടി 04842461326 9400069573, പെരുമ്പാവൂർ 04842590831 9400069574, മാമല 04842786848 9400069575, മൂവാ​റ്റുപുഴ 04852836717 9400069576, പിറവം 04852241573 9400069577,കോതമംഗലം 04852826460 9400069578, കുട്ടമ്പുഴ 04852572861 9400069579.