കൊച്ചി: ജി.എസ്.ടി. നിയമത്തിന്റെയും വെബ് പോർട്ടലിന്റെയും സങ്കീർണത മൂലം വ്യാപാരി സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകൾ ഹൈബി ഈഡൻ എം.പി, കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായി ചർച്ച ചെയ്തു. കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് തയ്യാറാക്കിയ നിവേദനവും മന്ത്രിക്ക് കൈമാറി.
ആദ്യത്തെ മുന്നു വർഷങ്ങളിൽ കണക്കുകൾ നൽകുന്നതിൽ വ്യാപാരികൾക്കുണ്ടായ മന:പൂർവമല്ലാത്ത പിശകുകൾ ഗൗരവമായി എടുക്കാതെ പൊതുമാപ്പ് കാലയളവ് നൽകാൻ നടപടി സ്വീകരിക്കണം. വ്യാപാരികൾക്ക് സർക്കാരിൽ നിന്ന് തിരികെ ലഭിക്കേണ്ട തുക പിടിച്ചുവയ്ക്കാതെ സമയബന്ധിതമായി നൽകണമെന്നും എം.പി. ആവശ്യപ്പെട്ടു.