cift
സിഫ്ട്

കൊച്ചി: മത്സ്യസമ്പുഷ്ടീകരണം നടത്തിയ ചെറുധാന്യ ഉത്പന്നങ്ങളുടെ സാദ്ധ്യതകളെ അടിസ്ഥാനമാക്കി അക്വാ മില്ലറ്റുകളെക്കുറിച്ചുള്ള ദേശീയ സെമിനാർ ഇന്ന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയിൽ (സിഫ്‌ട്) ആരംഭിക്കും. സിഫ്ട്, സൊസൈറ്റി ഒഫ് ഫിഷറീസ് ടെക്‌നോളോജിസ്റ്റ്സ് ഇന്ത്യ (സോഫ്ടി) എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രാവിലെ 09.30ന് കുഫോസ് വൈസ് ചാൻസലർ ഡോ. പ്രദീപ്കുമാർ ടി ഉദ്ഘാടനം ചെയ്യും. സിഫ്ട് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അദ്ധ്യക്ഷത വഹിക്കും. അട്ടപ്പാടി ട്രൈബൽ ഫാർമേഴ്‌സ് അസോസിയേഷൻ ഫോർ മില്ലെറ്റിലെ 15 അംഗ സംഘം ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും.