പെരുമ്പാവൂർ: പെരുമ്പാവൂർ ബൈപ്പാസ് രണ്ടാംഘട്ടം അലൈൻമെന്റിന് തിരുവനന്തപുരത്തു നടന്ന യോഗത്തിൽ അംഗീകാരമായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു.
ഓൾഡ് മൂവാറ്റുപുഴ റോഡിൽ നിന്ന് ആരംഭിച്ച് ആലുവ- മൂന്നാർ റോഡിലെ പാലക്കാട്ടുതാഴത്ത് അവസാനിക്കുംവിധമാണ് രണ്ടാംഘട്ട അലൈൻമെന്റ് . 2.370 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് രണ്ടാംഘട്ടത്തിൽ നിർമ്മിക്കുന്നത്. 29 .14 കോടി രൂപ ബൈപ്പാസിന്റെ പുതുക്കിയ എസ്റ്റിമേറ്റ് തുക.
മരുത് കവലയിൽ നിന്ന് ആരംഭിച്ച് ഓൾഡ് മൂവാറ്റുപുഴ റോഡിൽ അവസാനിക്കുന്ന ഒന്നാംഘട്ട ബൈപ്പാസ് നിർമ്മാണ ജോലികളുടെ ടെൻഡർ ഇന്ന് തുറക്കും .സാങ്കേതികമായ കാരണങ്ങളാലാണ് രണ്ടാം തവണയും ടെൻഡർ വിളിക്കേണ്ടിവന്നത്. എം.സി റോഡിന് കുറുകെയാണ് ബൈപ്പാസ് കടന്നുപോകുന്നത്. എലിവേറ്റഡ് ഹൈവേ ആയാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ പുതുതായി രൂപപ്പെടുന്ന ജംഗ്ഷൻ ആധുനിക രീതിയിൽ വിപുലപ്പെടുത്താനുള്ള പദ്ധതികളും അലൈൻമെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൗണിലെ വാഹനത്തിരക്ക് ഗണ്യമായി ബൈപ്പാസ് പദ്ധതി സഹായിക്കുമെന്നും എം.എൽ.എ പറഞ്ഞു.