കൊച്ചി: ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ മൂന്നാം വാർഷികസമ്മേളനം നാളെ (ശനി) ചേർത്തല എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രാവിലെ11.30ന് ഉദ്ഘാടനവും ഡയറി പ്രകാശനവും നിർവഹിക്കും. മുഖ്യപ്രഭാഷണവും ആദരിക്കലും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ.പി.ആർ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.

യോഗം കൗൺസിലർ പി.കെ. പ്രസന്നൻ സംഘടനാസന്ദേശം നൽകും. കൗൺസിലർ സി.എം. ബാബു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സന്ദീപ് പച്ചയിൽ, ചേർത്തല യൂണിയൻ ചെയർമാൻ കെ.പി. നടരാജൻ, കൺവീനർ ടി. അനിയപ്പൻ, കോ ഓർഡിനേറ്റർ പി.വി. റെജിമോൻ, എസ്.എൻ.ഇ.എഫ് പ്രസിഡന്റ് അജുലാൽ, വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, സൈബർസേന ചെയർമാൻ അനീഷ് പുല്ലുവേലിൽ എന്നിവർ സംസാരിക്കും.

കൗൺസിൽ സെക്രട്ടറി കെ.എം. സജീവ് റിപ്പോർട്ടും ട്രഷറർ ഡോ.ആർ. ബോസ് കണക്കും അവതരിപ്പിക്കും. ജോയിന്റ് സെക്രട്ടറി പൊന്നുരുന്നി ഉമാമഹേശ്വരൻ ഗുരുസ്‌മരണ നിർവഹിക്കും. സെക്രട്ടറി കെ.എം. സജീവ് സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ.എം.എ, ശശിധരൻ നന്ദിയും പറയും.