കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് കാവുങ്ങ പാടശേഖരങ്ങളിൽ വളവും കീടനാശിനിയും വിതറി. എഫ്. എ.സി.ടിയുമായി സഹകരിച്ചാണ് ഡൊമൺസ്ട്രേഷൻ തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വൈസ് പ്രസിഡന്റ് ഡോളി ബാബു അദ്ധ്യക്ഷത വഹിച്ചു. സമിതി അദ്ധ്യക്ഷൻമാരായ ജോസ് എ. പോൾ, കെ.ജെ. മാത്യു, വൽസ വേലായുധൻ, റോഷ്നി എൽദോ, കൃഷി ഓഫീസർ ഹാജിറ, കൃഷി അസിസ്റ്റന്റ് സന്ധ്യ, കെ.വി.കെ കോ ഓർഡിനേറ്റർ ഷോജി എഡിസൻ, സജീവ് പള്ളുപ്പെട്ട എന്നിവർ സംസാരിച്ചു.