കുറുപ്പംപടി: കുറുപ്പംപടി സെന്റ്. കുര്യാക്കോസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലെ ഭക്ഷണവിതരണ പദ്ധതിയായ കരുതൽ ഒരു വർഷം പിന്നിടുന്നു. പദ്ധതിയിലൂടെ അയ്യായിരത്തോളം ഭക്ഷണപ്പൊതികൾ തെരുവിൽ അലയുന്നവർക്ക് വിതരണം ചെയ്തു. എല്ലാ ആഴ്ചയിലും രാവിലെയും വൈകിട്ടും പെരുമ്പാവൂരും ആലുവയിലും കോതമംഗലത്തുമാണ് ഭക്ഷണവിതരണം നടത്തുന്നത്. സുമനസുകളുടെയും കുറുപ്പംപടി നിവാസികളുടെയും കുറുപ്പംപടി സെന്റ്. മേരിസ് കത്തീഡ്രലിന് കീഴിലെ കുടുംബയൂണിറ്റുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രോഗ്രാം ഓഫീസർമാർ, അഡ്വൈസറി അംഗങ്ങൾ, വോളന്റിയേഴ്സ് സെക്രട്ടറിമാർ എന്നിവർ പദ്ധതികൾക്ക് നേതൃത്വം നൽകുന്നു.