ആലങ്ങാട്: നാരായണീയദിനത്തോടനുബന്ധിച്ച് കാരിപുരം ശ്രീകൃഷ്ണ നാരായണീയ സമിതിയുടെ നേതൃത്വത്തിൽ കാരിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാരായണീയപാരായണം നടത്തി. രാവിലെ തുടങ്ങിയ നാരായണീയപാരായണം രുഗ്‌മിണീ സ്വയംവരത്തോടെയാണ് സമാപിച്ചത്. സമിതി അംഗങ്ങളായ ഇന്ദിര ഗോപാലകൃഷ്ണൻ, കനകം എസ്. നായർ, ദേവകി അന്തർജനം, രതിദേവി, സുമ ദേവി, ഉഷ കുമാരി, വിജയകുമാരി പെരിമിറ്റത്ത് , ശ്രീലത രാധാകൃഷ്ണൻ, ശാരദ ശിവൻ, ശ്യാമള നാരായണൻ, ഗിരിജ ഉണ്ണിക്കൃഷ്ണൻ, ഉഷ നെല്ലിക്കപ്പറമ്പ്, ശ്രീദേവി കൃഷ്ണകുമാർ, രമാദേവി പ്രസേനൻ, തങ്കമ്മ പി. നായർ, ട്രസ്റ്റ് സെക്രട്ടറി സുധൻ പെരിമിറ്റത്ത് എന്നിവർ പങ്കെടുത്തു.