കുറുപ്പംപടി: കുറുപ്പംപടി സർവീസ് സഹകരണ ബാങ്കിലെ രോഗബാധിതരായ അംഗങ്ങൾക്ക് അനുവദിച്ച അംഗത്വ സമാശ്വാസ നിധി നാലാംഘട്ട വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ.വി.കെ.സന്തോഷ് നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ ഉഷാദേവി ജയകൃഷ്ണൻ, സരിത്ത് എസ്. രാജ് , അഡ്വ. ടി.എസ്. സദാനന്ദൻ, എൽദോപോൾ, ഒ.കെ. രവി, കെ.ഒ. തോമസ്, കെ.എൻ. ശശി, വിഷ്ണു നാരായണൻ, സെക്രട്ടറി എൻ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.