തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണ സമിതി, വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം നടന്നു. ഹരിത കർമ്മ സേനയ്ക്കുള്ള യൂണിഫോം, സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ടി.കെ. ജയചന്ദ്രൻ, സുധ നാരായണൻ, സിജി അനോഷ്, സെക്രട്ടറി കെ.എച്ച്. ഷാജി എന്നിവർ പങ്കെടുത്തു