കൊച്ചി: തെരുവിൽ കഴിയുന്നവർക്ക് സൗജന്യമായി വസ്ത്രങ്ങൾ നൽകുന്ന വസ്ത്രനിധി പദ്ധതിക്ക് തുടക്കമിട്ട് ഫെയ്സ് ഫൗണ്ടേഷൻ. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ഡിസംബർ 15) രാവിലെ 10ന് ഗാന്ധിനഗറിലെ ഫെയ്‌സ് ആസ്ഥാനത്ത് ടി.ജെ വിനോദ് എം.എൽ.എ നിർവഹിക്കും. ഫെയ്സ് ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിക്കും. സെലീന മോഹൻ കിറ്റ് വിതരണം നടത്തും.
പുതുമയുള്ള വസ്ത്രങ്ങൾ ജനങ്ങളിൽ നിന്ന് സ്വീകരിച്ച ശേഷം എല്ലാ വെള്ളിയാഴ്ചയും സാധുക്കൾക്കു വിതരണം ചെയ്യുമെന്ന് ഫെയ്‌സ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ടി.ആർ. ദേവൻ, സെക്രട്ടറി സി.ബി ഹരി എന്നിവർ അറിയിച്ചു.