ആലുവ: നവകേരള യാത്രയുമായെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ആലുവക്കാരെ കബളിപ്പിച്ചെന്ന് ബി.ജെ.പി ആരോപിച്ചു. ആലുവ മാർക്കറ്റ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, എയർപോർട്ട് റോഡ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചൊന്നും ഒരക്ഷരം മിണ്ടാതെ പണിതീരാത്ത വീടിന്റെ താക്കോൽ കൈമാറി മുഖ്യമന്ത്രിയും കൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആലുവ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് ജനുവരി ഒന്നിന് ഏകദിന ഉപവാസം നടത്താനും നേതൃത്വയോഗം തീരുമാനിച്ചു.
പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന, എ.സി. സന്തോഷ്, രമണൻ ചേലാക്കുന്ന്, ശ്രീവിദ്യ ബൈജു, ഉമദേവി രാജേന്ദ്രൻ, ആർ. പത്മകുമാർ, എം.യു. ഗോപുകൃഷ്ണൻ, കെ.എസ്. ബാലക്യഷ്ണൻ, എം.വി. രഞ്ചീഷ് തുടങ്ങിയവർ സംസാരിച്ചു.