പറവൂർ: ഭുവനേശ്വറിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്ന കേരള സബ് ജൂനിയർ പെൺകുട്ടികളുടെ വോളിബാൾ ടീമിന്റെ പരിശീലനം മാഞ്ഞാലി എസ്.എൻ ജിസ്റ്റിൽ തുടങ്ങി. ഗുരുദേവ ട്രസ്റ്റ് ചെയർമാൻ വി.പി. ആശ്പ്രസാദ് ഉദ്ഘാടനം ചെയ്തു. പറവൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.എസ്. ജയദേവൻ, ട്രസ്റ്റ് മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, ടി.ആർ. ബിന്നി, വി.വി. ഗിരീഷ് എന്നിവർ സംസാരിച്ചു.