കോലഞ്ചേരി: ഭരണപരാജയം മറയ്ക്കുന്നതിന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എൽ.ഡി.എഫ് നടത്തുന്ന ആർഭാടയാത്രയായി നവകേരള സദസ് മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ സംഘടിപ്പിച്ച വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ സി.പി. ജോയി അദ്ധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, ഘടകകക്ഷി നേതാക്കളായ എൻ.വി.സി. അഹമ്മദ്, ഐ.കെ. രാജു, കെ.എം. അബ്ദുൽ മജീദ്, കെ.വി. എൽദോ, പോൾസൺ പീ​റ്റർ, സുജിത് പോൾ, അബിൻ വർക്കി കോടിയാട്ട്, കെ.വി. ആന്റണി, എം.പി. രാജൻ, ടി.എച്ച്. അബ്ദുൽ ജബ്ബാർ, കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, ജെയിംസ് പാറേക്കാട്ടിൽ, രഞ്ജിത്ത് പോൾ, ടി.പി. വർഗീസ് എന്നിവർ സംസാരിച്ചു.