പറവൂർ: എം.പിയുടെ പ്രാദേശിക വികസന നിധിയിലെ തുക ഉപയോഗിച്ച് പറവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലസ്ഥാപനം നാളെ രാവിലെ പത്തിന് ഹൈബി ഈഡൻ എം.പി നിർവഹിക്കും. പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷത വഹിക്കും.