ആലുവ: മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയം അന്താരാഷ്ട്ര റിലയബിലിറ്റി സയന്റിസ്റ്റുകളെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് സേവ് കേരള പ്രസിഡന്റ് അഡ്വ. റസൽ ജോയ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സേവ് കേരള സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന കേസിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സേവ് കേരള ബ്രിഗേഡ് ജനറൽ സെക്രട്ടറി അമൃതാപ്രീതം ആലുവയിലെത്തിയ നവകേരള സദസിൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.