പറവൂർ: നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്കിന്റെ സമാശ്വാസനിധിയിൽ നിന്ന് ചികിത്സാ സഹായം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ. സുധാകരൻ, അബ്ദുൾ മജീദ്, അനിത തമ്പി, ഷാജിത റഷീദ് എന്നിവർ സംസാരിച്ചു.