കിഴക്കമ്പലം: വിവിധപാർട്ടികളിൽ പ്രവർത്തിച്ചിരുന്ന വി.എം. കരീം, എൽദോസ് ഓമ്പാളയിൽ, അയ്യപ്പൻകുട്ടി മേപ്രത്തുകുടി, ബി.പി. ശിവൻ തുടങ്ങിയവർ കോൺഗ്രസിൽ ചേർന്നു. പട്ടിമ​റ്റം മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വീകരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. അസംഘടന തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി

റഷീദ് താനത്ത് മുഖ്യാതിഥിയായി. സി.കെ. അയ്യപ്പൻകുട്ടി, കെ.കെ. പ്രഭാകരൻ, കെ. എം. പരീത് പിള്ള, എ.പി. കുഞ്ഞു മുഹമ്മദ്, കെ.ജി. മന്മഥൻ, കെ.എം. സലീം, ഷെഫീഖ് തേക്കലക്കുടി എന്നിവർ സംസാരിച്ചു.