ആലുവ: വിവിധ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന നാളെ ആലുവ ബാങ്ക് കവലയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, പ്രൊഫ. വിൻസെന്റ് മാളിയേക്കൽ, ഡോ. മൻസൂർ ഹസൻ, ഷൈല കെ. ജോൺ, എസ്. സൗഭാഗ്യകുമാരി, ഫാ. പ്രെയ്‌സ് തൈപ്പറമ്പിൽ, ഷാജിതാ നൗഷാദ്, കെ.എം. ബിവി, ഡോ. എസ്. ഗംഗ, ലൈല റഷീദ്, എം.കെ.എ. ലത്തീഫ്, ഹാഷിം ചേന്നാമ്പിള്ളി എന്നിവർ പങ്കെടുക്കും.