rajagiri

കൊച്ചി: 14-ാമത് രാജഗിരി നാഷണൽ ബിസിനസ് ക്വിസിന്റെ ഗ്രാന്റ് ഫിനാലെ നാളെ കാക്കനാട് രാജഗിരിവാലി ക്യാമ്പസിൽ നടക്കും. കോർപ്പറേറ്റ്, കോളേജ്, സ്‌കൂൾ വിഭാഗങ്ങളിൽനിന്ന് 6 വീതം 18 ടീമുകൾ ഫൈനലിൽ മാറ്റുരയ്ക്കും. കോളേജ് വിഭാഗത്തിൽ ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള ടീമുകളും ഫൈനലിൽ സ്ഥാനമുറപ്പിച്ചു.

രാജഗിരി എൻ.ബി.ക്യു വിജയികളാകുന്ന കോർപ്പറേറ്റ്, കോളേജ് വിഭാഗങ്ങളിലെ ടീമുകൾക്ക് ഒരു ലക്ഷം രൂപയാണ് ക്യാഷ് അവാർഡ്. സ്‌കൂൾ വിഭാഗത്തിൽനിന്നുള്ള വിജയികൾക്ക് ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് പുറമെ 10000 രൂപ ലഭിക്കും. സമാപന സമ്മേളനത്തിൽ വേണു രാജാമണി മുഖ്യാതിഥിയാകും. വിശദവിവരങ്ങൾ: nbq.rajagiri.edu