ആലുവ: സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യപിച്ച് കേരളത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ ആലുവ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും ആലുവ മിനി സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബെന്നി ഉദ്ഘാടനം ചെയ്തു. എഫ്.എസ് ഇ.ടി.ഒ താലൂക്ക് സെക്രട്ടറി എൻ.ബി. മനോജ്, കെ.എ. ശ്രീക്കുട്ടൻ, സി.എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.