കോലഞ്ചേരി: അന്യസംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരുന്ന സ്ഥലം വൃത്തിഹീനമായെന്ന് കണ്ടെത്തിയതിനെ തുടർന്ന് കെട്ടിട ഉടമയിൽ നിന്ന് 8000 രൂപ പിഴ ഈടാക്കി. പുത്തൻകുരിശ് പഞ്ചായത്തിലെ പാടത്തിക്കര തുരുത്ത് ഭാഗത്താണ് അന്യ സംസ്ഥാനക്കാരുടെ താമസ സ്ഥലം. ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്. സ്മിതയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥലം വൃത്തിയാക്കണമെന്ന് നോട്ടീസ് നൽകി.

എല്ലാമാസവും ഒന്നാം തീയതിക്കും പതിനഞ്ചാം തീയതിക്കും ഉള്ളിൽ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ഹരിതകർമ്മസേന പ്ലാസ്​റ്റിക് ശേഖരിക്കുന്നുണ്ട്. സഹകരിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ,​ സെക്രട്ടറി ജി. ജിനേഷ് എന്നിവർ പറഞ്ഞു.