നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സഹകാരികളായ അംഗങ്ങൾക്ക് വ്യാപാര സ്ഥാപനങ്ങളിൽ ജനുവരി ഒന്ന് മുതൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് വാർഷിക പൊതുയോഗം അംഗീകാരം നൽകി.
വാർഷിക പൊതുയോഗവും വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും മർക്കന്റയിൽ സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ നിർവഹിച്ചു. ടി.എസ്. ബാലചന്ദ്രൻ,കെ.ബി. സജി, പി.കെ. എസ്‌തോസ്, കെ.ജെ. പോൾസൺ, ഷാജി മേത്തർ, കെ.ജെ. ഫ്രാൻസിസ്, എം.എസ്. ശിവദാസ്, ആർ. സരിത, എം.ജെ. പരമേശ്വരൻ നമ്പൂതിരി, ബീന സുധാകരൻ, മോളി മാത്തുക്കുട്ടി, ഷാജു സെബാസ്റ്റ്യൻ, വി.എ. ഖാലിദ്, പി.ജെ. ജോയ്, കെ.കെ. ബോബി എന്നിവർ സംസാരിച്ചു.