മട്ടാഞ്ചേരി: നസ്രത്ത് ഡിവിഷനിലെ കിളിയാം പാടം കോളനിയിൽ ഒരുകോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഭരണാനുമതി ലഭിച്ചതായി കെ. ജെ. മാക്സി എം.എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. കോളനിയിൽ കാലപ്പഴക്കം മൂലം ഉപയോഗശൂന്യമായ കമ്മ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുന്നതിനും കോളനിക്ക് അകത്തെ റോഡ്, കാന എന്നിവയുടെ നിർമ്മാണത്തിനും വീട്, ശുചിമുറി എന്നിവയുടെ പുനരുദ്ധാരണത്തിനും നിലവിൽ കുടിവെള്ളമില്ലാത്ത വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. സർക്കാർ സ്ഥാപനമായ ജില്ലാ നിർമ്മിതി കേന്ദ്രത്തിനെയാണ് പദ്ധതി നിർവഹണ ചുമതല ഏല്പി​ച്ചിരിക്കുന്നത്. പ്രവർത്തി ടെൻഡർ ചെയ്യുന്നതിനുള്ള നിർദ്ദേശം നൽകി കഴിഞ്ഞതായി എം.എൽ.എ വ്യക്തമാക്കി.