ആലുവ: ആലുവയിൽ വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്ക്. വണ്ടിപ്പേട്ടയിൽ മിനിലോറിയിടിച്ച് എസ്.എൻ പുരം ചേലക്കുന്നിൽ അനിൽ (23), മാളികംപീടികയിൽ സ്‌കൂട്ടറിൽ നിന്നുവീണ് വെളിയത്തുനാട് ചെത്തിക്കാട്ടിൽ ഷംസു (57), പുളിഞ്ചോടിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ദേശം കരേപ്പാട്ട് ഹാരിസ് (19) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.