പെരുമ്പാവൂർ: കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിഷേധിച്ച ബെന്നി ബഹനാൻ ഉൾപ്പെടെയുള്ള എം.പിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ പ്രകടനം നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം അദ്ധ്യക്ഷത വഹിച്ചു. ഒ.ദേവസി, മനോജ് മൂത്തേടൻ, ജോയി പൂണേലി, പി.കെ.മുഹമ്മദ് കുഞ്ഞ്, കെ.പി.വർഗീസ്, മുബാസ് ഓടക്കാലി, എൻ.എ.റഹീം, എൻ.എം. സലീം, ഷെയ്ക്ക് ഹബീബ്, കെ.എൻ. സുകുമാരൻ, എം.എം. ഷാജഹാൻ, വി.പി. നൗഷാദ്, രാജു മാത്താറ, സാബു ആന്റണി, പി.പി.എൽദോസ് ,ബേബി തോപ്പിലാൻ തുടങ്ങിയവർ സംസാരിച്ചു.