മട്ടാഞ്ചേരി : കൊച്ചി പ്രസ് ക്ളബിന്റെ നേതൃത്വത്തിൽ കേരളകൗമുദി മട്ടാഞ്ചേരി മുൻ ലേഖകൻ കെ.പ്രഭാകരൻ അനുസ്മരണം ശനിയാഴ്ച നടക്കും. വൈകിട്ട് 5 ന് ചുള്ളിക്കൽ എം.കെ.രാഘവൻ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ. ജെ. മാക്സി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കൊച്ചി പ്രസ് ക്ളബ് പ്രസിഡന്റ് വി.പി. ശ്രീലൻ അദ്ധ്യക്ഷത വഹിക്കും. കേരള കൗമുദി യൂണിറ്റ് ചീഫ് പ്രഭു വാര്യർ, പ്രസ് ക്ളബ് ഭാരവാഹികളായ കെ.ബി. സലാം, സി.എസ്.ഷിജു, കെ.കെ. റോഷൻ കുമാർ, എം.എം. സലീം, എസ്.എൻ.ഡി.പി കൊച്ചി യൂണിയൻ - ശാഖാ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.