kmeera
കെ. മീര

കൊച്ചി: ഫോർട്ടുകൊച്ചി സബ് കളക്ടറായി കെ. മീര ചുമതലയേറ്റു. സബ് കളക്ടറായിരുന്ന പി. വിഷ്ണുരാജ് പി.ഡബ്ല്യു.ഡി അസി. സെക്രട്ടറിയായി നിയമിതനായ ഒഴിവിലേക്കാണ് ചുമതലയേറ്റത്.

മലപ്പുറം അസിസ്റ്റന്റ് കളക്ടറായിരുന്നു. തൃശൂർ സ്വദേശിനിയായ മീര 2020ലെ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ആറാംറാങ്ക് കരസ്ഥമാക്കിയിരുന്നു.