ആലുവ: കേരളത്തെ കടക്കെണിയിലേക്ക് തള്ളിയിട്ട് ഇടത് സർക്കാർ നടത്തുന്ന നവകേരള സദസിന്റെ പേരിലെ ധൂർത്ത് അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൾ ഗഫൂർ ആവശ്യപ്പെട്ടു.

ആലുവ മുസ്ലിം ലീഗ് ടൗൺ ഭാരവാഹികളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൗൺ പ്രസിഡന്റ് എം.പി. അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ബഷീർ, കെ.കെ. അബ്ദുൽസലാം ഇസ്ലാമിയ, പി.എ. താഹിർ, കെ.എം. റഫീഖ്, എം.എ. മുഹമ്മദാലി, സി.കെ. അബ്ദുസലാം, എം.എ. അബുബക്കർ, അൻസാർ ഗ്രാൻഡ്, സാനിഫ് അലി എന്നിവർ സംസാരിച്ചു.